നവംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.63 കോടി രൂപ അനുവദിച്ചു

Welfare pension distribution for November to begin tomorrow; Rs 1,088.63 crore sanctioned

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ബുധനാഴ്ച (നവംബർ 25) മുതൽ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 2,000 രൂപ വീതം പെൻഷൻ ലഭിക്കുക.ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പെൻഷൻ എത്തിച്ചു നൽകും.

Tags