ബക്രീദ് ദിനത്തിലും ക്ഷേമപെൻഷൻ ഇല്ല
May 28, 2026, 09:43 IST
തിരുവനന്തപുരം: പത്തു വർഷത്തിന് ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന് പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്കൗണ്ടിൽ പണം എത്തിയില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓണം, ക്രിസ്‌മസ്, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തിയിരുന്നു.
.jpg)

