യുഡിഎഫിനായി പ്രചാരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി
വട്ടിയൂര്‍ക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് നല്‍കുക
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ഇറങ്ങും. ലഘുലേഖ വിതരണം മുതല്‍ കലാശക്കൊട്ടിനുവരെ വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ തീരുമാനമായെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു.
വട്ടിയൂര്‍ക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് നല്‍കുക. ബിജെപിക്ക് വിജയസാധ്യതയുള്ള നേമം, കഴക്കൂട്ടം, മലമ്പുഴ പോലുള്ള മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനമെടുക്കുകയെന്നും റസാഖ് പാലേരി പറഞ്ഞു.
ബിജെപിക്ക് കേരള രാഷ്ട്രീയത്തിലും നിയമസഭയിലും കാലുകുത്താന്‍ വഴി ഒരുക്കരുതെന്നതാണ് തങ്ങളുടെ തീരുമാനത്തിന്റെ പോയിന്റെന്നും റസാഖ് പാലേരി പറഞ്ഞു. ബിജെപിക്ക് വഴി ഒരുക്കുന്ന തരത്തിലുള്ള ഡീലുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരം സമീപനങ്ങള്‍ ഇടത് പക്ഷത്തിന്റെയും സിപിഐഎമ്മിന്റെയും ഭാ?ഗത്തുനിന്ന് സംഭവിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടാണ് യുഡിഎഫിനെ തങ്ങള്‍ പിന്തുണയ്ക്കുന്നത്. യുഡിഎഫിലെ എല്ലാം സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ പിന്തുണയ്ക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.
.jpg)


