എസ്ഡിപിഐ ഓഫിസിലെ ഇഡി റെയ്ഡ്, ഫാഷിസ്റ്റ് സർക്കാറിൻ്റെ വംശീയ ആക്രമണം: വെൽഫെയർ പാർട്ടി
Mar 6, 2025, 20:29 IST
മലപ്പുറം: എസ്ഡിപിഐ ജില്ലാ ഓഫീസിൽ നടത്തിയ റെയ്ഡ് ഫാഷിസ്റ്റ് ഭരണകൂടം ഇഡിയെ ഉപയോഗിച്ച് നടത്തിയ വംശീയ ആക്രമണമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ. ഭരണകൂടത്തിൻ്റെ കൂലിപ്പടയായിട്ടാണ് ഇഡിയും സിബിഐയും ഒക്കെ രാജ്യത്ത് പ്രവർത്തിച്ച്കൊണ്ടിരിക്കുന്നത്.
tRootC1469263">ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ച്, വിയോജിപ്പുകളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാൻ സാധ്യമല്ല. എതിർപ്പുകളെ സൈനിക ശക്തിയാൽ അടിച്ചമർത്തുന്ന ഇത്തരം നടപടികൾക്കെതിരെ ജനാധിപത്യ ബോധമുള്ള മുഴുവൻ മനുഷ്യരും രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.jpg)


