മുഖ്യമന്ത്രിക്ക് സ്വീകരണം; ചടങ്ങില്‍ ശ്രീകുമാരൻ തമ്പിയും മോഹൻലാലും പങ്കെടുക്കും
Updated: May 22, 2026, 12:09 IST
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ആദരിക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങള്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ രമേഷ് ഡി. കുറുപ്പ് അറിയിച്ചു
പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും നടൻ മോഹൻലാലും പങ്കെടുക്കും.പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം. സമൂഹം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം നടക്കുന്ന സ്വീകരണം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും.
പറവൂർ പൗരാവലിയുടെ ആദരം മോഹൻലാല്‍ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയെ ആദരിക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങള്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ രമേഷ് ഡി. കുറുപ്പ് അറിയിച്ചു
.jpg)

