'വെല്‍ക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ നടന്‍ വിനായകന്‍

vinayakan

'വെല്‍ക്കം ബാക്ക് കോമ്രേഡ്' എന്ന ക്യാപ്ഷനോടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോയാണ് നടന്‍ പങ്കുവച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ പ്രതികരണവുമായി നടന്‍ വിനായകന്‍. ബിനീഷിനെ പാര്‍ട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് വിനായകന്‍ പങ്കുവെച്ചത്. 'വെല്‍ക്കം ബാക്ക് കോമ്രേഡ്' എന്ന ക്യാപ്ഷനോടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോയാണ് നടന്‍ പങ്കുവച്ചത്.


നീണ്ട മൂന്നുവര്‍ഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാന്‍ സി.പി.എം തയ്യാറായത്. ഇതിനുമുമ്പ് നാലുതവണ ബിനീഷ് അപേക്ഷ നല്‍കിയിട്ടും അംഗത്വം പുതുക്കി നല്‍കാതിരുന്നത് വലിയ രീതിയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ബിനീഷിന് അംഗത്വം പുതുക്കി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Tags