കല്യാണക്കത്തിൽ എംബി രാജേഷിനായുള്ള വോട്ടഭ്യർഥന; വേറിട്ട ക്ഷണം

Request for votes for MB Rajesh in wedding invitation; separate invitation

വ്യത്യസ്തമായ ചിത്രങ്ങളും അലങ്കാരങ്ങളുമൊക്കെയുള്ള കല്യാണ ക്ഷണക്കത്തുകൾ നാം കാണാറുണ്ട്. ഒരു കല്യാണമായാൽ പ്രധാനമായും പലരും ചിന്തിക്കാറുള്ളത് ഏത് സ്റ്റൈലിലാണ് കത്തടിക്കുകയെന്നതാണ്. ഇപ്പോൾ വേറിട്ടൊരു കല്യാണക്കത്താണ് ചർച്ചയായിരിക്കുന്നത്. തൃത്താലയിൽ മണ്ഡലം എൽഡിഎഫ് സ്ഥനാർഥി എംബി രാജേഷിന് വോട്ടഭ്യർഥിച്ചു കൊണ്ടാണ് കല്യാണക്കത്ത് അടിച്ചിറക്കിയത്.

ജിതേഷ് സ്നേഹ ദമ്പതികളുടെ കല്യാണ റിസപ്ഷൻ്റെ ക്ഷണക്കത്താണ് ഇങ്ങനെ വ്യത്യസ്തമായി അടിച്ചിരിക്കുന്നത്. മെയ് നാലിനാണ് കല്യാണ റിസപ്ഷൻ നടക്കുന്നത്. ഇങ്ങനെയൊരു കത്തടിച്ചതിലൂടെ ജങ്ങൾക്കിടയിൽ എംബി ​രാജേഷ് എന്ന സഥാനാർഥിക്കും മുൻ മന്ത്രിക്കുമുള്ള സ്വീകാര്യതയാണ് വ്യക്തമാകുന്നത്.

കത്തിൻ്റെ കവറിൽ മുകളിലായാണ് സഖാവ് എംബി രാജേഷിനെ വിജയിപ്പിക്കുകയെന്നെഴുതിയിട്ടുള്ളത്. കത്തിൽ മറ്റ് പല തരത്തിലുള്ള ആശംസകളും മറ്റും ഉണ്ടാകുമ്പോഴും വ്യത്യസ്തമായി ഇങ്ങനെയൊരു കത്തുണ്ടാക്കിയതാണ് ഏറെ കൗതുകവും ചർച്ചയുമായിരുക്കുന്നത്.