കാലാവസ്ഥ : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Heavy rain and thunderstorm alert in the state; Orange alert in ten districts

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായിമാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലര്‍ട്ടും 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. നാളെ പാലക്കാടും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായിമാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കി. വയനാട് ജില്ലയില്‍ വിനോദ സഞ്ചാരം പൂര്‍ണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. 

Tags