കേരളത്തിന്‍റെ കാലാവസ്ഥ മാറുന്നു, ഇന്ന് 5 ജില്ലകളില്‍ മഴ പെയ്യാൻ സാധ്യത

rain

വെള്ളിയാഴ്ച തെക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് നേരിയ മഴയ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത.

കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. വെള്ളിയാഴ്ച തെക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ സാധ്യത.

tRootC1469263">

മത്സ്യത്തൊഴിലാളി ജാഗ്രത

ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ കാറ്റ് വീശിയേക്കും. ‌

കനത്ത ചൂടിന് ചെറിയ ആശ്വാസം, ഇന്ന് ഈ ജില്ലകളില്‍ മഴയുണ്ട്, പക്ഷെ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

ചൂട് കൂടും, ശ്രദ്ധിക്കണം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് വർദ്ധിക്കാനാണ് സാധ്യത. പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വേനല്‍ മഴ എത്തിയില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ച നേരിടേണ്ടി വന്നേക്കും. കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളിലെല്ലാം ചൂടു വർദ്ധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതേസമയം വടക്കൻ ജില്ലകളില്‍ രാത്രി താപനിലയിലും വർദ്ധനവ് ഉണ്ടാവും.

മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാള്‍ കൂടുതലായിരിക്കും. വടക്കൻ ജില്ലകളില്‍ വെയില്‍ കഠിനമാകാനാണ് സാധ്യതയെന്നും ശരാശരി 34°C വരെ താപനില ഉയർന്നേക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്

Tags