വന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തിയെന്ന് പരിശോധിക്കും, റോയ് കൊച്ചിയിലെ പ്രൊജക്ടിന്റെ യഥാര്‍ത്ഥ വില മറച്ചുവച്ചത് എന്തിനെന്ന് അന്വേഷണം

CJ Roy

വന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പ്രമുഖ വ്യവസായി സി ജെ റോയിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ സംഘം കൊച്ചിയിലേക്ക്. കൊച്ചിയില്‍ തെളിവെടുപ്പ് നടത്തും. കേരളത്തിലെ ഇടപാടുകളാണ് പരിശോധിക്കുക.


കുടുംബ പ്രശ്നങ്ങള്‍, അടുത്ത കാലത്ത് വിഷാദത്തിന് ചികിത്സ തേടിയത്, സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവ പരിശോധിക്കും. നാലു മാസമായി വിഷാദത്തിന് റോയി ചികിത്സ തേടിയിരുന്നു.അടുത്തിടെ ചില പ്രൊജക്ടുകള്‍ പ്രതിസന്ധിയിലായി. നിക്ഷേപം നടത്തിയവര്‍ പണം തിരിച്ചു ചോദിച്ചത് സമ്മര്‍ദ്ദമുണ്ടാക്കി. കൊച്ചിയിലെ പ്രൊജക്ടില്‍ യഥാര്‍ത്ഥ വില മറച്ചുവച്ചതു സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. കടം വാങ്ങാതെ പ്രൊജക്ട് നടപ്പാക്കുന്നതെന്ന് റോയ് പറഞ്ഞിരുന്നു. വായ്പയെടുക്കുന്ന പതിവുമില്ല. വന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

tRootC1469263">


 

Tags