13 സീറ്റിലും മത്സരിക്കും, കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് തന്നെയാണ് ആവശ്യം ; ജോസ് കെ മാണി
സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുടേതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. നിലവില്‍ എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വോട്ടര്‍മാരുടെ പേര് ലിസ്റ്റില്‍ നിന്ന് ഇല്ലാതാവാതിരിക്കാനുള്ള കാര്യങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമുണ്ടല്ലോ എന്നും ജോസ് കെ മാണി പറഞ്ഞു.
tRootC1469263">കഴിഞ്ഞ തവണയും 13 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ട് നല്‍കേണ്ടി വന്നു. ഇനി അങ്ങനെ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. 13 സീറ്റിലും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് തന്നെയാണ് ആവശ്യം. അത് ആവശ്യപ്പെടാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. പക്ഷെ കടുംപിടുത്തത്തിലേക്ക് പോകില്ല. വെച്ചുമാറല്‍ സാധ്യതയുണ്ടെങ്കില്‍ അതും പരിഗണിക്കും. ഇത്തവണ കടുത്ത മത്സരം എല്ലായിടത്തും ഉണ്ടാകുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
.jpg)


