'കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, ഗൂഢാലോചനയുണ്ടെന്നത് വ്യക്തം, ആരെന്ന് കണ്ടെത്തണം'; പ്രേംകുമാര്‍

prem kumar
prem kumar

ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം. ആര്‍ക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്നും അറിയണം.

നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രേംകുമാര്‍. പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത് നല്ല ശിക്ഷയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. 'കേസിന്റെ തുടക്കം മുതല്‍ മഞ്ജുവാര്യര്‍ പറഞ്ഞത് കേസില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു. പ്രോസിക്യൂഷന്‍ കണ്ടെത്തിയതും അത് തന്നെയാണ്. ഒന്നാം പ്രതി പറഞ്ഞതും അത് തന്നെയാണ്. ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ട് എന്നാണ് അതിജീവിതയും പറഞ്ഞത്. കേസില്‍ വെറുതെ വിട്ട ദിലീപും പറയുന്നത് ഗൂഢാലോചന നടന്നുവെന്നാണ്. അപ്പോള്‍ അത് നടന്നുവെന്നത് ബോധ്യമായിരിക്കുന്നു. ഇനി ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം. ആര്‍ക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്നും അറിയണം.' പ്രേംകുമാര്‍ വ്യക്തമാക്കി.

tRootC1469263">

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.


 

Tags