താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു;വിവാദ പരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ

We played two matches in Tanur. That was in Pakistan; Minister V. Abdur Rahman makes controversial remarks

മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. 

താനൂരിനെ പാക്കിസ്ഥാനോടുപമിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് ഇതിനെതിരെ രംഗത്ത് വന്നു. വി. അബ്ദുറഹ്മാൻ താനൂരിനെ അപമാനിച്ചെന്നാണ് ലീഗ് വിമർശിക്കുന്നത്. വിവാദ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും നിയമനടപടികളുടെ കാര്യങ്ങൾ പാർട്ടി നേതൃത്വം പറയുമെന്നും യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി.

Tags