'മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന നയം വേണ്ട'; വീര്യം കുറഞ്ഞ മദ്യത്തില്‍ നിലപാട് കടുപ്പിക്കാന്‍ മുസ്ലിം ലീഗ്

muslim league


വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ലീഗുമായി നടന്നിട്ടില്ല

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ തീരുമാനത്തില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. നികുതി കുറച്ച ബജറ്റ് നിര്‍ദേശം നടപ്പിലാക്കരുതെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാടെടുക്കും. മദ്യപാനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ എടുക്കരുതെന്ന് വാദിക്കാനും നേതാക്കള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.


വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ലീഗുമായി നടന്നിട്ടില്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ലീഗ് കൂടി അറിയണമെന്ന ആവശ്യം ഉന്നയിക്കാനും ചര്‍ച്ചയില്‍ തീരുമാനമുണ്ട്.

Tags