'പുതിയ കാലത്ത് നമ്മള്‍ എന്ത് തീരുമാനമെടുക്കണം, എന്ത് ചെയ്യണം എന്ന് നമ്മളല്ല തീരുമാനിക്കുന്നത്';''എന്റെ ഫോണും ചോര്‍ത്തുന്നുണ്ട്, മുഖ്യമന്ത്രി
കാറില്‍ കയറുമ്പോള്‍ മുറിയില്‍ കേറുമ്പോള്‍, വീട്ടിലേക്ക് കയറുമ്പോള്‍, മുറിയില്‍ കയറുമ്പോള്‍ ഒക്കെ നമ്മള്‍ ആരുടെയോ നിരീക്ഷണത്തിലാണ്
തിരുവനന്തപുരം: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് തന്റെ ഫോണും ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും നമ്മള്‍ നിരീക്ഷണത്തിലാണ്.
കാറില്‍ കയറുമ്പോള്‍ മുറിയില്‍ കേറുമ്പോള്‍, വീട്ടിലേക്ക് കയറുമ്പോള്‍, മുറിയില്‍ കയറുമ്പോള്‍ ഒക്കെ നമ്മള്‍ ആരുടെയോ നിരീക്ഷണത്തിലാണ്. ഞാന്‍ നിരീക്ഷണത്തിലാണെന്ന് എനിക്കറിയാം. ഒരു രഹസ്യവുമില്ല. തന്റെ ഫോണ്‍വരെ ചോര്‍ത്തുന്നുണ്ടെന്ന് എനിക്ക് അറിയാം.
ഞാന്‍ അതുകൊണ്ട് ചോര്‍ത്തുന്ന ആളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി കാര്യങ്ങള്‍ തെറ്റിച്ച് പറയും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ പുസ്തകം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
കോളേജില്‍ പഠിക്കുന്ന കാലത്ത് ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ '1984' എന്ന പുസ്തകം വായിച്ച് ഒരുമാസത്തോളം താന്‍ പിരിമുറുക്കത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നുവെന്നും ജനങ്ങളെ ഭരണകൂടം നിരീക്ഷണത്തിലാക്കുന്നതായിരുന്നു പുസ്തകത്തിന്റെ ഇതിവൃത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തനിക്ക് ആ പേടി ഇല്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
.jpg)

