വെള്ളാപ്പള്ളി നടേശനെ വർഗീയവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ

EP Jayarajan resigns as LDF convenor, replaced by TP Ramakrishnan : mv govindan

വർഗീവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ല. അവസാനം നാളത്തെ പത്രത്തിൽ, വെള്ളാപള്ളി നടേശൻ വർഗീയവാദിയെന്ന് എംവി ഗോവിന്ദൻ എന്ന് പറയാൻ വേണ്ടിയല്ലേ? വെള്ളാപ്പള്ളി പറയുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ഞങ്ങൾ അംഗീകരിക്കുന്നില്ല.

കണ്ണൂർ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.  വെള്ളാപ്പള്ളി വർഗീയവാദിയാണെന്ന് പറയുന്നവരോടുള്ള നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ, ‘ഒരാൾ ഒരു കാര്യം പറഞ്ഞ ഉടൻ അയാൾ വർഗീയവാദി ആകുമോ?’ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുചോദ്യം.

tRootC1469263">

‘വർഗീവാദി ആയിട്ടൊന്നും ഞങ്ങൾ ചിത്രീകരിക്കുന്നില്ല. അവസാനം നാളത്തെ പത്രത്തിൽ, വെള്ളാപള്ളി നടേശൻ വർഗീയവാദിയെന്ന് എംവി ഗോവിന്ദൻ എന്ന് പറയാൻ വേണ്ടിയല്ലേ? വെള്ളാപ്പള്ളി പറയുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ഞങ്ങൾ അംഗീകരിക്കുന്നില്ല.

അതാണ് ഞങ്ങളുടെ നിലപാട്. വെള്ളാപ്പള്ളി പറയുന്നതിൽ അംഗീകരിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ അംഗീകരിക്കുമെന്നും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വരുമ്പോൾ അംഗീകരിക്കില്ലെന്നും അ​ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags