ഞങ്ങൾ തന്നെ...;കെപിസിസി ഓഫീസില്‍ വലിയ സ്ക്രീനില്‍ വോട്ടെണ്ണല്‍ പ്രക്ഷേപണം ചെയ്ത് അണികള്‍

Initial results of vote counting are out; UDF leads in postal ballots

വിജയം ഉറപ്പിച്ച്‌ പ്രവർത്തകർ പായസവും ലഡുവും റെഡിയാക്കി കഴിഞ്ഞിട്ടുണ്ട്.43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരം :കെപിസിസി ഓഫീസില്‍ പന്തലിട്ട് വലിയ സ്ക്രീനില്‍ വോട്ടെണ്ണല്‍ പ്രക്ഷേപണം ചെയ്ത് അണികള്‍.പ്രധാന നേതാക്കളെല്ലാം കെ പി സി സി ഓഫീസില്‍ ഉടൻ എത്തും.

വിജയം ഉറപ്പിച്ച്‌ പ്രവർത്തകർ പായസവും ലഡുവും റെഡിയാക്കി കഴിഞ്ഞിട്ടുണ്ട്.43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പർ മുറി സ്ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകർത്തേക്കും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

എക്സിറ്റ്പോള്‍ സൂചനകള്‍ തള്ളുന്ന എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ പ്രകാരം മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം.

 കണ്ണൂർ ജില്ലയിലെ പ്രധാന ലീഡ് നിലകൾ:
* മട്ടന്നൂർ: LDF - 314 വോട്ടുകൾക്ക് മുന്നിൽ
* ധർമ്മടം: LDF - 576 വോട്ടുകൾക്ക് മുന്നിൽ
* കണ്ണൂർ: UDF - 250 വോട്ടുകൾക്ക് മുന്നിൽ
* അഴീക്കോട്: UDF - 114 വോട്ടുകൾക്ക് മുന്നിൽ
* പേരാവൂർ: UDF - 89 വോട്ടുകൾക്ക് മുന്നിൽ

 

Tags