വയനാട് വൈത്തിരിയിൽ ഓടുന്ന കാറിന് തീപ്പിടിച്ചു
May 10, 2023, 11:54 IST

വൈത്തിരി: വയനാട് വൈത്തിരിയിൽ ഓടുന്ന കാറിന് തീപ്പിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.
വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാറിന് തീപ്പിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു കത്തിയത്. അതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.