വയനാട്ടില്‍ '900 വെഞ്ചേഴ്‌സ്' റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
May 15, 2025, 09:50 IST
കല്‍പ്പറ്റ: വയനാട്ടില്‍ '900 വെഞ്ചേഴ്‌സ്' റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം.
മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്.
.jpg)


