വയനാട് ടൗണ്‍ഷിപ്പ് ; 178 വീടുകളുടെയും കൈമാറ്റം നാളെ പൂര്‍ത്തിയാകുമെന്ന് ഊരാളുങ്കല്‍
കിഫ്കോണിന്റെ അന്തിമ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക
വയനാട് പുനരധിവാസ ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാളെ കിഫ്കോണിന് കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കൈമാറ്റം നടക്കുന്നത്. ഇതിനകം 140 വീടുകള്‍ കിഫ്കോണിന് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 38 വീടുകള്‍ കൂടി നാളെ നല്‍കുന്നതോടെ ഈ ഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകും.
കിഫ്കോണിന്റെ അന്തിമ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. താമസയോഗ്യമെന്ന് കണ്ടെത്തിയ ഏഴ് വീടുകളുടെ താക്കോല്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ട് ക്ലസ്റ്ററുകളിലായി പൂര്‍ത്തിയായ 19 വീടുകള്‍ കൂടി നാളെ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ദുരന്തബാധിതര്‍ക്കുള്ള സുരക്ഷിതമായ താമസസൗകര്യം എത്രയും വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം.
.jpg)

