വയനാട് പരൂർകുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും

Wayanad Parurkunnu Rehabilitation: Chief Minister to hand over keys to 123 landless families
Wayanad Parurkunnu Rehabilitation: Chief Minister to hand over keys to 123 landless families

വയനാട് : പരൂർകുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 22 ന് താക്കോൽ കൈമാറും. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുന്നത്.

tRootC1469263">

മേപ്പാടി, മുട്ടിൽ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് 10 സെന്റ് ഭൂമിയിൽ ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്. 123 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു. 480 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം,  ഒരു ഹാൾ, അടക്കള, ശുചിമുറി, വരാന്ത എന്നിവയാണ് വീട് നിർമ്മാണത്തിൽ ഉൾപ്പെട്ടത്. 41.50 ലക്ഷം രൂപ ചെലവിട്ടാണ് വീടുകളിലെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. 1.04 കോടി വകയിരുത്തി കേരള ജല അതോറിറ്റി മുഖേന വീടുകളിലേക്ക്  കുടിവെള്ള കണക്ഷൻ ലഭ്യമാക്കി.

ഏല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ചെലവിൽ  500 ലിറ്റർ വീതമുള്ള വാട്ടർ ടാങ്ക് അനുവദിക്കും.  കൂടാതെ ഉന്നതിയിൽ വായനശാല, സാമൂഹിക പഠനമുറി എന്നിവ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 42 വീടുകളുടെ നിർമാണ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡിന്റെ നിർമ്മാണത്തിന് പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നുതായി അധികൃതർ അറിയിച്ചു.

Tags