വയനാട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സേവനങ്ങളില്ല: സങ്കട സമരം നടത്തി യൂത്ത് കോൺഗ്രസ്

google news
wayanad


മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ നിരന്തരമുയരുന്ന ആക്ഷേപങ്ങളെ കുറിച്ച്  നേരിട്ടറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാബ്, ഫാർമസി,ബില്ലടക്കുന്ന സ്ഥലം,അത്യാഹിത വിഭാഗം സന്ദർശിച്ച് വിവിധ രോഗികളുമായി നേരിട്ട് സംവദിച്ച് മനസിലാക്കി,അത് ഉദ്യോഗസ്ഥരെ അറിയിക്കാൻ യൂത്ത് കോൺഗ്രസ് സങ്കട സമരം നടത്തി.മെഡിക്കൽ കോളേജ് ലാബിൽ അടിസ്ഥാനപരമായി ലഭിക്കേണ്ട എൺപത്തി അഞ്ച് ശതമാനം ടെസ്റ്റുകളും സ്വകാര്യ മേഖലയിലേക്ക് പറഞ്ഞു വിടുന്ന,മൂന്നും നാലും മണിക്കൂർ ക്യൂ നിന്ന് ഡോക്ടറെ കണ്ട് എഴുതി തരുന്ന കുറിപ്പുമായി മെഡിക്കൽ സ്റ്റോറിലെത്തുമ്പോൾ മരുന്നില്ലായെന്ന മറുപടിയും സിടി സ്കാൻ ഇല്ലായെന്നുള്ള മറുപടിയും വയനാടൻ ജനതയെ തെല്ലെന്നുമല്ല വട്ടം കറക്കുന്നത് ഇത് വെച്ചു പൊറുപിക്കാൻ കഴിയില്ലായെന്ന നിലപാടാണ് യൂത്ത് കോൺഗ്രസിനുള്ളത്.

പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സൂപ്രണ്ട് ഓഫീസിലേക്ക് പ്രവേശിച്ച് ദൈനതയുടെ ഭാഷയിൽ സങ്കട ഹർജി സമർപ്പിക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറായത്.മണിക്കൂറുകൾക്കൊടുവിൽ പട്ടിക വർഗ രോഗികളുടെ വിഷയമായ സിടി സ്കാൻ മാനന്തവാടിയിൽ തന്നെ ഉറപ്പു വരുത്താമെന്നും,ശനിയാഴ്ച്ചക്കകം ഹൃദ്രോഗ സംവദമായ മുഴുവൻ ടെസ്റ്റുകളും ലാബിൽ സാധ്യമാക്കാമെന്നും,മെഡിക്കൽ സ്റ്റോർ പതിനഞ്ച് ദിവസത്തിനകം കാര്യക്ഷമമാക്കാമെന്നും,എൻ ഐ സി യു വിന്റെ പ്രവർത്തനം ഒരു മാസത്തിനകം പൊതു ജനങ്ങൾക്ക് തുറന്നു നൽകാമെന്നും,പേ വാർഡ് പതിനഞ്ച് ദിവസത്തിനകം തുറന്നു കൊടുക്കാമെന്നും ഉറപ്പു നൽകിയതിന്റെ  അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.

കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു സൂപ്രണ്ട് ഓഫീസും പരിസരവും.സമരത്തിന് ഡിസിസി ജനറൽ സെക്രട്ടറി എ.എം.നിശാന്ത്,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.എച്ച്.സുഹൈർ,എ.ബിജി,എൽബിൻ മാത്യു,വി.സി.വിനീഷ്,നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തൻപുരക്കൽ,വൈസ് പ്രസിഡണ്ട് ഷംസീർ അരണപ്പാറ,മണ്ഡലം പ്രസിഡണ്ടുമാരായ റോബിൻ ഇലവുങ്കൽ,ഷിന്റോ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.ചർച്ചയ്ക്ക് സൂപ്രണ്ട് ഡോ.രാജേഷ്,ആർ എം ഒ ഡോ.അർജുൻ സബ്ബ് ഇൻസ്പെക്ടർ ഷോബിൻ എ എസ് ഐ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

Tags