വയനാട്ടിൽ 37.63 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

google news
sag


വയനാട്: വിൽപനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. വെള്ളമുണ്ട സ്വദേശികളായ വാരാമ്പറ്റ മൂരിക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഇജാസ് (26), വാരാമ്പറ്റ ആലമ്പാടിക്കല്‍ വീട്ടില്‍ കെ. സാബിത്ത്(24), നാരോക്കടവ് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

37.63 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് കോറോം ടൗണില്‍ എസ്.ഐ എന്‍. അജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടുന്നത്.എ.എസ്.ഐ എം.എ. ഷാജി, എസ്.സി.പി.ഒ കലാരഞ്ജിത്ത്, ഡബ്ല്യു.സി.പി.ഒ റോസമ്മ ഫ്രാന്‍സിസ്, സി.പി.ഒ മുസ്തഫ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags