വയനാട് മണ്ണിടിച്ചൽ; കോഴിക്കോട്-കല്‍പ്പറ്റ ദേശീയപാതയില്‍ കര്‍ശന ഗതാഗത നിയന്ത്രണം

WAYANAD

ആംബുലൻസുകള്‍ക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡില്‍ പൂർണ്ണമായും വഴിയൊരുക്കുക.യാത്രകള്‍ ഒഴിവാക്കുക:

വയനാട്:  കള്ളാടി മണ്ണിടിച്ചല്‍ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകള്‍ക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതല്‍ കല്‍പറ്റ വരെയുള്ള ദേശീയപാതയില്‍ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.

പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കർശനമായി പാലിക്കേണ്ടതാണ്:

വഴിമാറി നല്‍കുക: ആംബുലൻസുകള്‍ക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡില്‍ പൂർണ്ണമായും വഴിയൊരുക്കുക.യാത്രകള്‍ ഒഴിവാക്കുക:

താമരശ്ശേരി ചുരത്തില്‍ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കുക. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവില്‍ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

അതീവ ജാഗ്രത: ഈ റൂട്ടിലുള്ളവരും യാത്ര പ്ലാൻ ചെയ്തവരും അതീവ ജാഗ്രത പുലർത്തുകയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കുകയും ചെയ്യുക.അതേസമയം, കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം.

Tags