വയനാട് മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിനവും തുടരുന്നു
Updated: Jul 10, 2026, 09:56 IST
വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും. ഏഴ് പേരാണ് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്.
വയനാട്ടില്‍ ഇടവിട്ടുള്ള മഴയ്ക്ക് ശമനം ഇല്ലാത്തതിനാല്‍ മൂന്നാം ദിനത്തിലെതിന് സമാനമായ കാലാവസ്ഥയാണെങ്കില്‍ ദൗത്യത്തിന് വേഗം കൂടും. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
.jpg)

