വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 17, 2025, 14:14 IST
ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ചീരാൽ നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് തോമസ് വർഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.
ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ് .
ഇയാളെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.
.jpg)


