വയനാട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു

fridge
fridge

മാനന്തവാടി: വയനാട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. പയോട് ലക്ഷ്മിസദനിൽ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് മകൻ അനിൽ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്.

tRootC1469263">

ഉടൻ തന്നെ അയൽവാസിയായ മാനന്തവാടി പ്രൊബേഷൻ എസ്‌ഐ രാം ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്. ഫ്രിഡ്ജിനുള്ളിലെ വയർ ഷോർട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. പൊട്ടിത്തെറിയിൽ മിക്‌സി, ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, സ്റ്റൗ, അടുക്കളയിലെ കബോർഡ് അടക്കമുള്ളവ പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ വയറിംഗും ജനൽചില്ലുകളും തകർന്നിട്ടുണ്ട്.

Tags