വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
Updated: Sep 16, 2026, 14:03 IST
പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികള്‍ വഹിച്ചിട്ടുണ്ട്.
കല്പറ്റ: വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗർകോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികള്‍ വഹിച്ചിട്ടുണ്ട്.
വയനാട് ജില്ലാ കളക്ടറായിരുന്ന ഡി.ആർ. മേഘശ്രീ ചൊവ്വാഴ്ച കളക്ടറേറ്റിലെത്തി സ്ഥാനമൊഴിഞ്ഞിരുന്നു. കർണാടക സ്വദേശിയായ മേഘശ്രീ 2024 ജൂലായ് പതിനേഴിനാണ് വയനാടിൻ്റെ മുപ്പത്തിയഞ്ചാമത് കലക്ടറായി ചുമതലയേറ്റത്.
.jpg)

