വയനാട് ദുരന്തബാധിതര്‍ പുതു ജീവിതത്തിലേക്ക് ; ടൗണ്‍ഷിപ്പിന്റെ ഉത്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

pinarayi

ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് അല്‍പ്പസമയത്തിനകം കൈമാറും. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

tRootC1469263">

Tags