വയനാട് വാളാട് പുഴയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

dead
dead

മാനന്തവാടി : വയനാട് വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാളാട് പുലിക്കാട് കടവ് ചെക്ക്ഡാമിലാണ് സംഭവം.

കൊടുത്താട വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags