വയനാട് ഡി.സി.സി ട്രഷറർ ജീവനൊടുക്കിയ സംഭവം:അന്വേഷണ സംഘം കെ .സുധാകരൻ്റെ മൊഴിയെടുത്തു

Wayanad DCC treasurer  DEATH
Wayanad DCC treasurer  DEATH

കണ്ണൂർ:വയനാട് ഡിസിസി ട്രഷററായിരുന്നഎൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി യുടെ മൊഴിയെടുത്തു. തോട്ടട നടാലിലെ വീട്ടിലെത്തിയാണ് സുൽത്താൻ ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്. എൻ എം വിജയൻറെ ആത്മഹത്യാ കേസിൽ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്. 

tRootC1469263">

അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും സുൽ ഞാൻ ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പ്രതികരിച്ചു.  കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കെ.സുധാകരൻ എം.പി കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂരിലുണ്ട്. പാർട്ടി കാരണമുണ്ടായ കടബാദ്ധ്യത പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി സി ട്രഷറർ എൻ. എം വിജയൻ കെ.പി.സി.സി അദ്ധ്യക്ഷനായ കെ.സുധാകരന് കത്തെഴുതിയിരുന്നു. ഇതിൽ നടപടിയൊന്നുമില്ലാത്തതിനെ തുടർന്നാണ് ട്രഷററായ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ' സംഭവത്തിനെ തുടർന്ന് വിജയൻ്റെ കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് കെ.പി.സി.സി അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി.

Tags