വയനാട്ടിൽ കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

A young man died after being shocked at a chicken farm in Wayanad
A young man died after being shocked at a chicken farm in Wayanad

വയനാട് :കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്. 

ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകൾ: ആദിത്യ.

tRootC1469263">

Tags