വാട്ടേഴ്സ് കേരള ജില്ലാ സമ്മേളനം മാർച്ച് അഞ്ചിന് കണ്ണൂരിൽ
കണ്ണൂർ :കേരളത്തിലെ ജലശുദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ വാട്ടേഴ്സ് കേരളയുടെ മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച് അഞ്ചിന് രാവിലെ 930 ന് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലുള്ള ബ്രോഡ് ബീൻ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, വാട്ടേഴ്സ് കേരള സംസ്ഥാന പ്രസിഡൻ്റ് അനൂപ് മാധവൻ തുടങ്ങിയവർ പങ്കെടുക്കും.
tRootC1469263">ജലശുദ്ധീകരണ രംഗത്ത് നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും എന്ന വിഷയത്തിൽ സീനിയർ സയൻ്റിസ്റ്റ് ഡോ. മാധവൻ കോമത്ത് ക്ളാസെടുക്കും. ജലശുദ്ധീകരണം അവശ്യ സേവനത്തിൽ ഉൾപ്പെടുത്തി 18 ശതമാനം ജി.എസ്.ടി ചുമത്തിയതിൽ നിന്ന് പൂർണമായും സർക്കാർ ഒഴിവാക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വാട്ടേഴ്സ് കേരള സംസ്ഥാന ട്രഷറർ റാഹിദ് അഴീക്കോട്, ജില്ലാ പ്രസിഡൻ്റ് കലേഷ്, ജില്ലാ ട്രഷറർ രാകേഷ് നമ്പ്യാർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഒ എം കുഞ്ഞുമോൻ, ഷിജു തണ്ടേൻ എന്നിവർ പങ്കെടുത്തു..
.jpg)


