തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി

We are safe in the UDF..! Mons Joseph responds to Jose K. Mani

കഴിഞ്ഞ മഴയില്‍ തലസ്ഥാന നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോന്‍സ് ജോസഫ്, കെ മുരളീധരന്‍, സിപി ജോണ്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച. കാലവര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചത്.

കഴിഞ്ഞ മഴയില്‍ തലസ്ഥാന നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.
ജലസേചന വകുപ്പിന്റെ ഓടകള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂര്‍വ ശുചീകരണത്തിനും, ആമയിഴഞ്ചന്‍ തോട് വൃത്തിയാക്കുന്നതിനും കോടികള്‍ ആണ് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത്.

അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ പല പ്രധാന മേഖലകളിലും റോഡിലേക്ക് വെള്ളം കയറി. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്തു. ഗതാഗത പ്രതിസന്ധിയും നേരിട്ടു.

Tags