പമ്പാ നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു, റാന്നിയില്‍ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം
Aug 3, 2026, 06:34 IST
എല്ലാവരും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
പമ്പാനദിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം. റാന്നി മേഖലയിലുള്ളവര്‍ ജാ?ഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസിന്റെ നിര്‍ദേശം. റാന്നിയില്‍ വീണ്ടും വെള്ളംകയറാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞദിവസത്തെ കനത്തമഴയ്ക്ക് പിന്നാലെ റാന്നി ടൗണ്‍ ഉള്‍പ്പെടെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. വ്യാപാരികള്‍ക്കടക്കം വലിയ നാശനഷ്ടങ്ങളുമായി. ഞായറാഴ്ചയോടെയാണ് പലമേഖലകളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്.
.jpg)

