വഖഫ് ബോർഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രാതിനിധ്യ നിർണ്ണയ നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഷിയാ, ബോറ അടക്കമുള്ള വിഭാഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള രേഖകൾ വഖഫ് ബോർഡിൽ നിന്ന് സർക്കാർ വാങ്ങുകയും അത് പരിശോധിക്കുകയുമാണ്.
വഖഫ് ബോർഡിന്റെ പ്രവർത്തനം സുഗമമാക്കാൻ ഒഴിവുകൾ നികത്തണമെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു. വഖഫ് ബോർഡിന്റെ പ്രവർത്തനം സുഗമമാക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം എന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
സത്യവാങ്മൂലം നൽകുന്നതിനായി സർക്കാരിന് ഹൈക്കോടതി നാലാഴ്ച സാവകാശം നൽകിയിരിക്കുകയാണ്. നലാഴ്ചയ്ക്ക് ശേഷമാകും ഹർജി വീണ്ടും ഡിവിൻ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന വഖഫ് ബോർഡ് അമുസ്‌ലീങ്ങളെ അടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജിയിലാണ് ഇന്ന് സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയത്.
.jpg)

