വാളയാറിലെ ആ‍ള്‍ക്കൂട്ടക്കൊല: ഒരാള്‍ കൂടി കസ്റ്റഡിയില്‍, പിടികൂടിയത് അട്ടപ്പള്ളം സ്വദേശിയെ

police

വാളയാറില്‍ സംഘപരിവാറുകാര്‍ അതിഥി തൊ‍ഴിലാളി രാം നാരായണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ 17-ാം തീയതിയാണ് അതിഥിതൊഴിലാളി രാംനാരായണനെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയത്. വാളയാർ അട്ടപ്പള്ളത്ത് വച്ചാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ രാംനാരയണനെ ആക്രമിച്ചത്. സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെടെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാംനാരായണനെ കൊലപ്പെടുത്തിയതിൻ്റെ നിർണായക ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

tRootC1469263">

ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണൻ കൊല്ലപ്പെട്ടതിനു പിന്നാലെ ദൃശ്യങ്ങളും മൊബൈൽ ഫോണും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. അതേസമയം മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടും. പലയിടങ്ങളിലായി ഒളിവിൽ കഴിയുന്നവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരായ അനു, മുരളി എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
 

Tags