വാളയാർ ആൾക്കൂട്ടക്കൊല ; റാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Walayar mob lynching: State government announces Rs 30 lakh compensation for Ram Narayan's family
Walayar mob lynching: State government announces Rs 30 lakh compensation for Ram Narayan's family

പാലക്കാട് :  വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി റാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കേസിൽ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികൾ ആക്രമിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികൾ വടികൊണ്ടും കൈകൾകൊണ്ടും അടിച്ചു.

tRootC1469263">

ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തിൽ മർദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.

നാലാം പ്രതിയായ ആനന്ദൻ രാംനാരായണിന്റെ വയർ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാൾ രാംനാരായണിന്റെ തലയിൽ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളിൽ നിന്നും വീഡിയോ പരിശോധിച്ചതിൽ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags