വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം ; 40 ലേറെ മുറിവുകളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളുമാണ് മരണത്തിന് കാരണമായത്.
വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ രാം നാരായണനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ ഈ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
tRootC1469263">പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രാം നാരായണന്റെ ശരീരത്തില്‍ തല മുതല്‍ കാല്‍ വരെ 40-ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളുമാണ് മരണത്തിന് കാരണമായത്. കനത്ത വടികള്‍ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചു. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ അടയാളങ്ങള്‍ ശരീരത്തിലുടനീളമുണ്ട്. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടിയതായും എക്‌സ്‌റേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ നിലവില്‍ അഞ്ച് പേരെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകള്‍ നിലവിലുണ്ട്. തടയാന്‍ വന്നവരെപ്പോലും ഭയപ്പെടുത്തിക്കൊണ്ടാണ് ഈ ക്രിമിനല്‍ സംഘം മര്‍ദ്ദനം തുടര്‍ന്നത്. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
.jpg)


