'98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും' ; വി.ടി.ബൽറാം
പാലക്കാട്: മുതിർന്ന സി.പി.എം നേതാവ് എം.എ മണിയുടെ മുന്നറിയിപ്പിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് കരുതലോടെ കരുക്കൾ നീക്കുന്ന യു.ഡി.എഫിന് എൽ.ഡി.എഫിന്റെ കരുത്ത് കാണിക്കുന്ന നമ്പറുകളാണ് സമൂഹമാധ്യമങ്ങളിൽ എം.എം.മണി ഓർമിപ്പിച്ചത്.
tRootC1469263">'98 68 91 99 ഇതൊരു ഫോൺ നമ്പർ അല്ല. കഴിഞ്ഞ നാല് നിയമസഭയിലെ എൽ.ഡി.എഫ് സീറ്റുകളാണ്'- എന്നാണ് മുതിർന്ന സി.പി.എം നേതാവിന്റെ പോസ്റ്റ്.
തൊട്ടുപിന്നാലെ മറുപടിയുമായി വി.ടി.ബൽറാമും രംഗത്തെത്തി. '98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും.'- എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ മുതൽ രണ്ടാം പിണറായി സർക്കാർ വരെ എൽ.ഡി.എഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് ഫോൺ നമ്പർ ക്രമത്തിൽ നൽകിയത്. അവസാനത്തെ 35 വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിന്റെ സീറ്റുകളുടെ എണ്ണം ആകുമെന്നാണ് ബൽറാം പറഞ്ഞുവെക്കുന്നത്.
.jpg)


