വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala's revolutionary star on birthday; VS Achuthanandan turns 101 today
Kerala's revolutionary star on birthday; VS Achuthanandan turns 101 today

നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍. നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ.

tRootC1469263">

കാര്‍ഡിയോളജി, ന്യൂറോളജി അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്ടേഴ്‌സ് വിഎസിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags