വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇടവിട്ട് നല്‍കിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടക്ക് നിര്‍ത്തി വയ്ക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. നല്‍കി വരുന്ന ചികിത്സകള്‍ തന്നെ തുടരാനാണ് നിര്‍ദ്ദേശം.
tRootC1469263">
അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ല. രക്തസമ്മര്‍ദ്ദം ഏറിയും കുറഞ്ഞും തുടരുകയാണ്. കഴിഞ് 23നാണ് വിഎസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.
.jpg)


