തനിക്കെതിരെയുള്ള അക്രമം പിണറായിയുടെ നിർദ്ദേശപ്രകാരം,. ഭയപ്പെടുത്തി പിൻമാറ്റാൻ കഴിയില്ലെന്ന് വി.പി അബ്ദുൾ റഷീദ്

VP Abdul Rasheed says the violence against him was at Pinarayi behest and cannot be withdrawn through intimidation

ചക്കരക്കൽ : 'സി.പി.എം  സംഘം ധർമ്മടം മണ്ഡലത്തിൽ പ്രചാരണം നടത്തുന്ന തനിക്കും യു.ഡി.എഫ് പ്രവർത്തകർക്കുമെതിരെ ആസൂത്രിത ആക്രമം നടത്തുകയാണെന്ന് ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് ആരോപിച്ചു. ചക്കരക്കൽ പൊലിസ് സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചരകണ്ടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിലെ കൈതപ്രത്ത് സമാപ പരിപാടി കഴിഞ്ഞ് മുഴപ്പാലയിലെക്ക് മടങ്ങവെ സി.പി.എം പ്രവർത്തകർ ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു.. തൻ്റെ വാഹനത്തിന് മുൻപിൽ പോകുന്ന പ്രചരണവണ്ടിക്ക് കുറുകെ ബൈക്ക് നിർത്തി ലോക്ക് ചെയ്തു വഴി തടസപ്പെടുത്തി. വാഹനത്തിൽ നിന്നും ഇറങ്ങി കാര്യം അന്വേഷിക്കാൻ ചെന്ന തന്നെ പിടിച്ചു. തള്ളി കൈയ്യേറ്റം ചെയ്തു.

കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യവർഷം നടത്തി എല്ലാത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവർക്കുമുണ്ട്. സി.പി.എം സ്വാധീന പ്രദേശമാണ് കൈതപ്രം അവിടെ കോൺഗ്രസിൻ്റെ പ്രചാരണ ബോർഡുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി നശിപ്പിക്കുകയാണ് ഭയന്ന് കൊണ്ടാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.

ധർമ്മടം ഉൾപ്പെടെ എല്ലായിടങ്ങളിൽ തോൽക്കുമെന്ന് ഉറപ്പായതോടെ സി.പി.എം അക്രമത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ് ഇതുകൊണ്ടെന്നും ഞങ്ങൾ പിൻമാറില്ല. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരമാണ് എതിർ സ്ഥാനാർത്ഥിയായ തനിക്കെതിരെ അക്രമം നടത്തുന്നത്. കമൽഹാസനെയും വേടനെയും പ്രചരണത്തിന് കൊണ്ടുവരികയാണ്. ഇതുകൊണ്ടാന്നും ധർമ്മടം മണ്ഡലത്തിൽ വിജയിക്കാൻ പിണറായി വിജയന് കഴിയില്ലെന്നും അബ്ദുൾ റഷീദ് പറഞ്ഞു.