സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടർമാർ ഈ നിർദ്ദേശങ്ങൾ പാലിക്കുക
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിനായി മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ്. നാളെ രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.തിരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാർ ശ്രദ്ദിക്കേണ്ടതായ ചില നിർദ്ദേശങ്ങൾ ഉണ്ട്.
വോട്ടെടുപ്പിനിടെ മൊബൈൽ ഫോൺ ബൂത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനമൊരുക്കും.ഓരോ ബൂത്തിലുമുള്ള സന്നദ്ധപ്രവർത്തകർ (എൻ.സി.സി/എൻ.എസ്.എസ് വളണ്ടിയർമാർ) വോട്ടർമാരെ സഹായിക്കും.തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് മറ്റ് 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.
തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പോലീസ് സേവനത്തിനായി 9497927740, 9497935648 നമ്പറുകളിൽ ബന്ധപ്പെടാം. ഈ നമ്പർറുകളിൽ വാട്സ്ആപ്പ് വഴി സന്ദേശമായും ഓഡിയോ, വീഡിയോ ആയും ക്രമക്കേട് ശ്രദ്ധയിൽപ്പെടുത്താം.
.jpg)


