വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച്‌ 23 വരെ അവസരം

Final voter list for Lok Sabha elections; 6.49 lakh voters have increased

പത്രികാ സമര്‍പ്പണ ദിവസം 18 വയസ്സ് തികയുന്ന ഏതൊരാള്‍ക്കും അപേക്ഷിക്കാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ മാര്‍ച്ച്‌ 23 വരെ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം. പത്രികാ സമര്‍പ്പണ ദിവസം 18 വയസ്സ് തികയുന്ന ഏതൊരാള്‍ക്കും അപേക്ഷിക്കാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

tRootC1469263">

ഓണ്‍ലൈനായി അപേക്ഷിക്കാം

വോട്ടര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്. voters.eci.gov.in എന്ന പോര്‍ട്ടല്‍ വഴിയോ മൊബൈലിലെ 'വോട്ടര്‍ ഹെല്‍പ്പ് ലൈന്‍' (Voter Helpline) ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

ഫോമുകള്‍ ഇങ്ങനെ:

ഫോം 6: പുതുതായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക്.

ഫോം 6 എ: പ്രവാസി മലയാളി വോട്ടര്‍മാര്‍ക്ക്.

ഫോം 8: വിലാസം മാറ്റുന്നതിനും ബൂത്ത് മാറ്റുന്നതിനും വോട്ടര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും.

ആവശ്യമായ രേഖകള്‍

അപേക്ഷയോടൊപ്പം കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ (Birth Certificate/SSLC/Aadhar), വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഡിജിറ്റലായി അപ്ലോഡ് ചെയ്യണം. അപേക്ഷയില്‍ സ്വന്തം മൊബൈല്‍ നമ്പറിനൊപ്പം അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) അപേക്ഷകന്റെ വീട്ടിലെത്തി വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തും. ഇതിനുശേഷമായിരിക്കും അന്തിമ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുക. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ അര്‍ഹരായ എല്ലാ യുവാക്കളും ഈ അവസാന അവസരം വിനിയോഗിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

Tags