സന്നിധാനത്ത് ഇനി ഭക്തരുടെ ശബ്ദവും ; ശബരിമല സന്നിധിയിൽ സ്വന്തം ഭക്തിഗാനങ്ങൾ അവതരിപ്പിക്കാൻ അവസരം
പത്തനംതിട്ട : ശബരീശ സന്നിധിയിൽ സ്വന്തം ഗാനങ്ങൾ അവതരിപ്പിക്കാൻ അയ്യപ്പഭക്തർക്ക് അവസരം. നിലവിൽ യേശുദാസ്, ജയവിജയ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രമുഖ ഗായകരുടെ ഗാനങ്ങളാണ് ശബരിമലയിൽ ഉച്ചഭാഷിണി വഴി കേൾപ്പിക്കുന്നത്. എന്നാൽ പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിക്കുന്ന ഭക്തിഗാനങ്ങളും ഈ പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും. സ്വന്തം കൃതിയാണെന്നും മറ്റാർക്കും പകർപ്പവകാശമില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും സമ്മതപത്രവും പാട്ടിനൊപ്പം രചയിതാവും സംഗീത സംവിധായകനും ഗായകനും ചേർന്ന് സമർപ്പിക്കണം.
tRootC1469263">പെൻഡ്രൈവിലാക്കി ശബരിമല സന്നിധാനം പബ്ലിക് റിലേഷൻസ് ഓഫീസിലാണ് സമർപ്പിക്കേണ്ടത്. ഗാനം വിശദമായി പരിശോധിച്ച ശേഷം ശബരിമലയിൽ കേൾപ്പിക്കേണ്ട ഗാനങ്ങളുടെ പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും. കഴിഞ്ഞ വർഷം മുതലാണ് ഇത്തരത്തിൽ പുതിയ ഗാനങ്ങൾക്ക് അവസരം നൽകി തുടങ്ങിയത്.അപേക്ഷകൾ ധാരാളം വരുന്നുണ്ടെന്ന് ദേവസ്വം പി.ആർ.ഒ ജി.എസ് അരുൺ പറഞ്ഞു.
ശബരിമലയിൽ പുലർച്ചെ നട തുറക്കുന്നത് യേശുദാസിന്റെ ശബ്ദത്തിലുള്ള വന്ദേ വിഘ്നേശ്വരം എന്ന ഭക്തിഗാനത്തോടെയാണ്. രാത്രിയിൽ നടയടയ്ക്കുന്നതും യേശുദാസിന്റെ ശബ്ദത്തിലുള്ള ഹരിവരാസനത്തോടെയാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കുന്നത് ജയ വിജയന്മാരുടെ 'ശ്രീകോവിൽ നട തുറന്നു' എന്ന ഗാനമാലപിച്ചു കൊണ്ടാണ്.ഭക്തർക്ക് വേണ്ടി നടത്തുന്ന അനൗൺസ്മെൻറുകൾക്കിടയിലും നിരവധി ഗാനങ്ങൾ കേൾപ്പിക്കാറുണ്ട്. സന്നിധാനത്ത് പ്ലേ ചെയ്യുന്ന ഈ ഗാനങ്ങൾ താഴെ മരക്കൂട്ടം വരെ കേൾക്കാം. ഇക്കൂട്ടത്തിലാണ് പുതിയ ഗാനങ്ങൾക്കും അവസരം നൽകുന്നത്
.jpg)


