വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനം: ജൂൺ 3 വരെ അപേക്ഷിക്കാം
വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂൺ 8 ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സ്പോർട്സ് സ്‌കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്‌കിൽ അധിഷ്ഠിത എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്.
.jpg)

