സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കി വി എം സുധീരന്‍

Physically unwell; admitted to VM Sudheeran Hospital, Thiruvananthapuram Medical College

മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. താന്‍ പറയാത്ത കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാണ് സുധീരന്റെ പരാതി.

മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വ്യാജ പ്രചാരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെ സുധീരന്‍ തന്നെയാണ് പുറത്തുവിട്ടത്.

Tags