കേരളത്തെ സാമൂഹിക ദുരന്തത്തിലേക്കു നയിച്ച ഇടതുപക്ഷ സര്‍ക്കാറിന് ജനങ്ങളില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടാകും : വി.എം. സുധീരന്‍
Mar 9, 2025, 12:05 IST


പാലക്കാട് : കേരളത്തെ സാമൂഹിക ദുരന്തത്തിലേക്കു നയിച്ച ഇടതുപക്ഷ സര്‍ക്കാറിന് ജനങ്ങളില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എലപ്പുള്ളി മദ്യനിർമാണശാലക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് സുതാര്യമായല്ലെന്നും സുധീരന്‍ പറഞ്ഞു.
മദ്യത്തിന്‍റെ ഉപയോഗം കുറക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കി. എന്നാല്‍, മദ്യവും മയക്കുമരുന്നും വ്യാപകമാക്കി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സുധീരൻ വ്യക്തമാക്കി.
ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാൻ പോലും സര്‍ക്കാറിന് കഴിയുന്നില്ലെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. എലപ്പുള്ളിയിലെ വിവാദ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.