അര്‍ധ വസ്ത്രം ധരിച്ചു മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ ?മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠന്‍

Didn't the pictures of her with ministers in semi-dress come out? VK Sreekandan insults the women who filed complaints against Mangkootatil
Didn't the pictures of her with ministers in semi-dress come out? VK Sreekandan insults the women who filed complaints against Mangkootatil

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. അര്‍ധ വസ്ത്രം ധരിച്ചു മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്നും വെളിപ്പെടുത്തലിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.

tRootC1469263">

രാഹുലിനെ സംരക്ഷിക്കില്ലെന്ന് വികെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജിവെച്ചത് പാര്‍ട്ടി ആവിശ്യപ്രകാരമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

രാജി അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് അന്വേഷണം നടത്തുമെന്നും രാഹുല്‍ തള്ളി ശ്രീകണ്ഠന്‍ പറഞ്ഞു. വ്യക്തിപരമായി പിന്തുണയ്ക്കില്ലെന്നും ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തുവെന്നും വി.കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. 

Tags